പയ്യന്നൂര്‍: കൂട്ടമായെത്തിയ തെരുവുനായ്ക്കൂട്ടം കൂടു തകര്‍ത്ത് അഞ്ഞൂറോളം കോഴികളെ കൊന്നൊ ടുക്കി. പയ്യന്നൂര്‍ കോറോം മുത്തത്തി കിഴക്കേകരയിലെ മുത്തത്ത്യന്‍ ചന്ദ്രിയുടെ കോഴിഫാമിലാണ് ഞായറാഴ്ച രാത്രി തെരുവുനായ്ക്കളുടെ വിളയാട്ടം നടന്നത്.
ശക്തമായ മഴയില്‍ കോഴികളുടെ ബഹളം ആരും കേട്ടില്ല. ഇന്നലെ രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്.
അടച്ചുറപ്പോടെ നിര്‍മിച്ച കോഴിഫാമിനുള്ളിലേക്ക് കൂട് കടിച്ചു മുറിച്ചാണ് തെരുവുനായ്ക്കള്‍ കടന്നത്. ഇരുപത്തിയെട്ട് ദിവസം പ്രായമുള്ള ഒന്നരക്കിലോയോളം തൂക്കം വരുന്ന അഞ്ഞൂറോളം കോഴികളെയാണ് നായകള്‍ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ഏകദേശം 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
13-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. ചന്തുകുട്ടി, പയ്യന്നൂരിലെ വെറ്ററിനറി ഡോക്ടര്‍ എസ്. ഹരികുമാര്‍, അസി. ഫീല്‍ഡ് ഓഫീസര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ ഫാമിലെത്തി പരിശോധന നടത്തി.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിന് മുമ്ബും പല വീടുകളിലേയും കോഴികളെ തെരുവ് നായ്ക്കള്‍ കൊന്നൊടുക്കിയതായും പ്രദേശവാസികള്‍ പറയുന്നു.
മാത്രമല്ല കോറോം സെന്‍ട്രലിലേയും പരിസരങ്ങളിലേയും വീടുകളിലെ നിരവധി വളര്‍ത്തുനായ്ക്കള്‍ക്കും ഞായറാഴ്ച രാത്രിയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റ വളര്‍ത്തുനായകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി കുത്തിവയ്പ് നല്‍കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു