റേഡിയേഷനില്ല, വേദനയില്ല; 500 രൂപയ്‌ക്ക്‌ സ്തനാർബുദം നിർണയിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : സ്തനാർബുദ നിർണയത്തിലെ സുപ്രധാന കണ്ടുപിടിത്തമായ 'ഐബ്രസ്റ്റ്‌എക്സാം' ഇന്ത്യയിൽ അവതരിപ്പിക്കാൻ പേരൂർക്കട എച്ച്‌.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ്‌. അമേരിക്ക ആസ്ഥാനമായുള്ള യുഇ ലൈഫ് സയൻസസുമായി ചേർന്നാണ്‌ എച്ച്‌.എൽ.എൽ ഐബ്രസ്റ്റ്‌ എക്സാം ഉപയോഗം വ്യാപിപ്പിക്കുക. ഇതിന്റെ ഭാഗമായി യുഇ ലൈഫ് സയൻസസുമായി അഞ്ചു വർഷത്തേക്കുള്ള കരാറിൽ ഒപ്പിട്ടു. എച്ച്.എൽ.എൽ സി.എം.ഡി കെ. ബെജി ജോർജ് യു.ഇ ലൈഫ് സയൻസസിലെ മിഹിർ ഷാ, ഭൗമിക് സാൻവി, മധുകുമാർ എന്നിവർ ചേന്ന്‌ എംപാനൽമെന്റ് കരാർ ഒപ്പുവച്ചു.

യു.ഇ ലൈഫ് സയൻസസ് വികസിപ്പിച്ച ഐബ്രസ്റ്റ്‌എക്സാം നേരിട്ട്‌ സ്തനപരിശോധന നടത്തി അർബുദസാധ്യത കണ്ടെത്തുന്ന ഉപകരണമാണ്‌. സൗകര്യങ്ങൾ കുറഞ്ഞ ആരോഗ്യകേന്ദ്രങ്ങളിൽ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മാർഗമാകും ഐബ്രസ്റ്റ് എക്സാം. ത്വക്കിന് പുറമെ പരിശോധിക്കുന്നതിലൂടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിലാണ്‌ ഫലം ദൃശ്യമാകുക. ഇരുപത്തയ്യായിരത്തിലധികം സ്ത്രീകളിൽ പഠനം നടത്തി അംഗീകരിക്കപ്പെട്ട സംവിധാനമാണ് ഇത്.

സ്തനത്തിലെ കോശങ്ങളുടെ വ്യതിയാനങ്ങൾ തിരിച്ചറിയാൻ ഇതിന്‌ കഴിയും. അതിനായി ഡൈനാമിക് കോപ്ലാനർ കപ്പാസിറ്റി സെൻസർ സാങ്കേതികവിദ്യയാണ്‌ ഐബ്രസ്റ്റ് എക്സാമിൽ ഉപയോഗിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്ത ആരോഗ്യമുള്ള സ്ത്രീകളിൽ അസ്വാഭാവിക മുഴകൾ തിരിച്ചറിയാൻ ഐബ്രസ്റ്റ് എക്സാമിലൂടെ സാധിക്കും. രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകൾക്ക് ഐബ്രസ്റ്റ് എക്സാം വിതരണം ചെയ്യാൻ എച്ച്.എൽ.എൽ പദ്ധതിയിടുന്നുണ്ട്. കൂടാതെ, എച്ച്.എൽ.എൽ നേരിട്ടും ആരോഗ്യസ്ഥാപനങ്ങളുമായി സഹകരിച്ചും ഈ ഉൽപ്പന്നം വിതരണം ചെയ്യും. റേഡിയേഷൻ ഇല്ലാത്തതും വേദനരഹിതവുമായ സ്ക്രീനിങ്‌ സംവിധാനമാണ് ഐബ്രസ്റ്റ് എക്സാം എന്നതാണ് പ്രത്യേകത. ഒരു പരിശോധനയ്ക്ക്‌ ശരാശരി ചെലവ് 500 രൂപ മാത്രമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha