കണ്ണൂരിൽ നിന്ന് മറ്റൊരു മലയാള സിനിമ കൂടി ഓഗസ്റ്റ് 4 ന് തിയേറ്ററിലേക്ക് എത്തുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തെയ്യവും പരിസ്ഥിതിയും പ്രമേയമാക്കി പ്രവാസി സംരംഭത്തിൽ പുതിയസിനിമ ഓഗസ്റ്റ് നാലിന് പ്രദർശനത്തിന് 
തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഉത്തരകേരളത്തിലെ തെയ്യവും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും ആശയങ്ങളായുള്ള പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. യു.എ.ഇ.യിൽ ജോലിചെയ്യുന്നവരും മുൻ പ്രവാസികളും ചേർന്നാണ് ആനുകാലിക പ്രസക്തിയുള്ള 'മുകൾപ്പരപ്പ്' എന്ന ചിത്രം പൂർത്തിയാക്കിയത്. ഉത്തരകേരളത്തിലെ തെയ്യക്കഥകളുടെ പശ്ചാത്തലത്തിൽ കണ്ണൂരിലായിരുന്നു മുകൾപ്പരപ്പ് ചിത്രീകരിച്ചത്.

സുനിൽസൂര്യയും അപർണ ജനാർദനനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് ദുബായിലുള്ള ജയപ്രകാശ് തവനൂലാണ് ഗാനരചനയും നിർമാണവും നിർവഹിച്ചത്. സിബി പടിയറയാണ് തിരക്കഥയും സംവിധാനവും. നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിലഭിനയിക്കുന്നു.
 അന്തരിച്ച മാമുക്കോയയുടെ അവസാന ചിത്രമാണിതെന്ന് പിന്നണിപ്രവർത്തകർ പറഞ്ഞു. ലിഷോയ്, ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിളാ ഉണ്ണി, ശരത്, ജസ്റ്റിൻ മുണ്ടക്കൽ, ഹാഷിം ഇരിട്ടി, പ്രഭു രാജ്, സുജിത്ത്, പ്രജിത്, വിനോദ് ചേപ്പറമ്പ്, ശശി, കണ്ടോത്ത് തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. കണ്ണൂരിന്റെ ദൃശ്യഭംഗിയിൽ ഒരു പുത്തൻ കാഴ്ച അനുഭവം ആയിരിക്കും സിനിമയെന്ന് അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു. സ്റ്റണ്ട് ഡയറക്ഷൻ സലിം ബാബ.
 കണ്ണൂരിലെ, ശ്രീകണ്ഠപുരം, ചെങ്ങളായി, തവറൂൾ, ചപ്പാരപ്പടവ്, ചെമ്പന്തൊട്ടി, ചെമ്പേരി, കുന്നത്തൂർ, പാലക്കയം തട്ട് എന്നിവിടങ്ങളിലൂടെ ആണ് ചിത്രീകരണം പൂർത്തീകരിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha