ഖേലോ ഇന്ത്യ, നാഷണൽ ഗെയിംസ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ ഉതകുന്ന കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് 30 തിന് ഇരിട്ടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയുംയൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മിനിസ്ട്രിയുടെയും അംഗീകാരമുള്ള യോഗാസന ഭാരതിൻ്റെ കീഴിൽ അഫിലിയേറ്റഡ് മെമ്പറായ യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ ഘടകം യോഗാസന കണ്ണൂർ സംഘടിപ്പിക്കുന്ന യോഗാസന സ്പോർട്സ് ചാമ്പ്യഷിപ്പ് ഈ വരുന്ന 2023 ജൂലൈ 30 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ വെച്ച് നടത്തപ്പെടുന്നു.

ചാമ്പ്യൻഷിപ്പിൽ ട്രഡീഷണൽ യോഗാസന, ആർട്ടിസ്റ്റ് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.

മത്സരത്തിന്റെ അഡ്മിഷൻ / രജിസ്ട്റേഷൻ ഫീസ് 350 രൂപയും തുടർന്ന് ഓരോ ഐറ്റത്തിലും പങ്കെടുക്കുന്നവർ 100 രൂപ വീതവും ഫീസ് അടക്കേണ്ടതാണ്.

ട്രഡീഷണൽ ആസനക്ക് പുറമേ ഒരു മത്സരാർത്ഥിക്ക് കൂടുതലായി മേൽപ്പറഞ്ഞ ഇനങ്ങളിൽ നിന്നും രണ്ടെണ്ണത്തിൽ വരെ മത്സരിക്കാം

ഈ മൽസരങ്ങളിൽ നിന്നുംവിജയിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന മത്സരങ്ങളിലേക്കും തുടർന്ന് ദേശീയ മത്സരത്തിനും ദേശീയ മത്സരത്തിൽ വിജയിക്കുന്നവർക്ക് ഖേലോ ഇന്ത്യ,നാഷണൽ ഗെയിംസ് എന്നീ മൽസരങ്ങളിലും പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്.

മത്സരങ്ങളാർത്ഥികൾ നിർബന്ധമായും ഗൂഗിൾ ഫോം വഴി അപേക്ഷിക്കുക.

https://forms.gle/npNCTaHkigKnW7tD6

Contact number:
9048460680,
9947221268

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha