കൂടാളി വില്ലേജ് വനിതാ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്റെ സ്വർണപ്പണയ തട്ടിപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കൂടാളി വില്ലേജ് വനിതാ സഹകരണസംഘത്തിൽ സ്വർണപ്പണയത്തട്ടിപ്പ്‌. പണയംവച്ച സ്വർണം മാറ്റി മുക്കുപണ്ടംവച്ച്‌ മുപ്പത്‌ ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. സംഭവത്തിൽ സഹകരണ വകുപ്പ്‌ അന്വേഷണം തുടങ്ങി. കോൺഗ്രസ്‌ നേതൃത്വത്തിലുള്ളതാണ്‌ ഭരണസമിതി. 

പണയംവച്ച സ്വർണത്തിനുപകരം മുക്കുപണ്ടംവച്ചാണ്‌ സംഘത്തിന്റെ മട്ടന്നൂർ ശാഖയിൽ തട്ടിപ്പ്‌ നടന്നത്‌. എടുത്ത സ്വർണം ഉപയോഗിച്ച്‌ വീണ്ടും പണമെടുക്കുകയായിരുന്നു. തട്ടിപ്പ്‌ പുറത്തുവന്നതിനെത്തുടർന്ന്‌ ക്ലർക്കിനെ കഴിഞ്ഞ മാസം സസ്‌പെൻഡ്‌ ചെയ്തിരുന്നു. മറ്റുള്ളവരുടെയും ഒത്താശയോടെയാണ്‌ തട്ടിപ്പ്‌ നടന്നതെന്നാണ്‌ സൂചന. 

ക്ലർക്കിൽനിന്ന്‌ പണം ഈടാക്കി തട്ടിപ്പ്‌ ഒതുക്കിത്തീർക്കാനാണ്‌ ഭരണസമിതിയുടെ ശ്രമം. ഭൂരിഭാഗം തുകയും തിരിച്ചടപ്പിച്ചതായാണ്‌ വിവരം. എന്നാൽ, സഹകരണ വകുപ്പ്‌ യൂണിറ്റ്‌ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി ജോ. രജിസ്‌ട്രാർക്ക്‌ റിപ്പോർട്ട്‌ നൽകി. നേരത്തേയും ഇവിടെ പണയംവച്ച സ്വർണം തിരിച്ചുകിട്ടാത്തതായി പരാതിയുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha