ഓണം സ്‌പെഷ്യൽ : ബംഗളൂരു, ചെന്നൈ 28 അധിക സർവീസുമായി കെ.എസ്.ആർ.ടി.സി, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെ.എസ്.ആർ.ടി.സി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. തിരക്ക്‌ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ യൂണിറ്റുകൾക്ക്‌ സിഎംഡി നിർദേശം നൽകി.

www.online.keralartc.comwww.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ബംഗളൂരു, ചെന്നൈ അധിക സർവീസുകൾ

പകൽ 3.35ന്‌ ബംഗളൂരു–കോഴിക്കോട് (സൂപ്പർ ഡീലക്സ്, മൈസൂരൂ–ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു–കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, കുട്ട– മാനന്തവാടി വഴി), രാത്രി 7.15ന്‌ ബംഗളൂരു–തൃശൂർ (സൂപ്പർ ഡീലക്‌സ്‌,- സേലം–കോയമ്പത്തൂർ–പാലക്കാട് വഴി), വൈകിട്ട്‌ 5.30ന്‌ ബംഗളൂരു– എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം–കോയമ്പത്തൂർ–പാലക്കാട് വഴി), വൈകിട്ട്‌ 6.45ന്‌ ബംഗളൂരു– - എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– കോയമ്പത്തൂർ– പാലക്കാട് വഴി), രാത്രി 6.10ന്‌ ബംഗളൂരു– കോട്ടയം (സൂപ്പർ ഡീലക്‌സ്‌,- സേലം– കോയമ്പത്തൂർ–പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു–കണ്ണൂർ (സൂപ്പർ ഡീലക്‌സ്‌,- ഇരിട്ടി വഴി),ഞാൻ എന്റെ ജീവിതത്തിൽ രാത്രി 10.15ന്‌ ബംഗളൂരു–പയ്യന്നൂർ (സൂപ്പർ ഡീലക്‌സ്‌ ചെറുപുഴ വഴി), വൈകിട്ട്‌ 6ന്‌ ബംഗളൂരു–തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, - നാഗർകോവിൽ വഴി), വൈകിട്ട്‌ 6.30ന്‌ ചെന്നൈ –തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി), വൈകിട്ട്‌ 5.30ന്‌ ചെന്നൈ–എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– കോയമ്പത്തൂർ വഴി).

കേരളത്തിൽനിന്നുള്ള സർവീസുകൾ

ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ്‌ അധിക സർവീസുകൾ. രാത്രി 10-.15നും 10.30നും 10.50നും 11.15നും കോഴിക്കോട് –ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി–കുട്ട വഴി), രാത്രി 9.15ന്‌ തൃശൂർ–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് –കോയമ്പത്തൂർ–സേലം വഴി), വൈകിട്ട്‌ 6.30നും രാത്രി 7.30നും എറണാകുളം–  ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌  പാലക്കാട്–കോയമ്പത്തൂർ –സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂർ–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി), വൈകിട്ട്‌ 5.30ന്‌ പയ്യന്നൂർ–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- ചെറുപുഴ വഴി), രാത്രി എട്ടിന്‌ തിരുവനന്തപുരം–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ –മധുര വഴി), വൈകിട്ട്‌ 6.30ന്‌ തിരുവനന്തപുരം–ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ വഴി), രാത്രി 7.30ന്‌ എറണാകുളം –ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, കോയമ്പത്തൂർ–സേലം വഴി).



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha