ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ നടത്തും. ഇത് സംബന്ധിച്ച സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ആസൂത്രണ സമിതി ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ, ജില്ലയിലെ എം എൽ എ മാർ, എം പിമാരായ കെ സുധാകരൻ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി സന്തോഷ്‌കുമാർ എന്നിവർ രക്ഷാധികാരികളായ സംഘാടക സമിതി 101 അംഗ ജനറൽ കമ്മിറ്റിയും എട്ട് ഉപസമിതികളും രൂപീകരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയാണ് ജനറൽ കമ്മിറ്റി ചെയർമാൻ. കൺവീനറായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജോയിന്റ് കൺവീനർമാരായി എ ഡി എം കെ കെ ദിവാകരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ സി മനോജ്, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ എന്നിവരേയും വൈസ് ചെയർമാന്മാരായി മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപറേഷൻ കൗൺസിലർ എൻ സുകന്യ എന്നിവരേയും തെരഞ്ഞെടുത്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ്, എ ഡി എം കെ കെ ദിവാകരൻ, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ പി കെ സൂരജ്, അസി, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു