ഇരിട്ടി: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2023 ജൂലൈ 27ന് ഇരിട്ടിയില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പരിപാടി പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സദസിൽ കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ ഡയറക്ടര്‍ റവ: ഫാ. ഫിലിപ്പ് കവിയില്‍, കല്ലായി ജുമാമസ്‌ജിദ് ചീഫ് ഇമാം യഹ് യ ബാഖവി പുഴക്കര ഉള്‍പ്പടെയുള്ള പ്രമുഖര്‍ സംസാരിക്കും. മറ്റ് സാംസ്‌കാരിക, രാഷ്ട്രിയ രംഗത്തുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പ്രതിഷേധ കൂട്ടായ്മയിലേക്ക് മുഴുവൻ ജനങ്ങളെയും സാന്നിധ്യം സണ്ണി ജോസഫ് എം.എൽ.എ അഭ്യര്‍ത്ഥിച്ചു.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു