ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(മലയാളം)(കാറ്റഗറി നമ്പർ:255/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 12, 19, 20, 21 തീയതികളിൽ കണ്ണൂർ ജില്ലാ പി എസ് സി ഓഫീസിൽ നടത്തും. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒ ടി വി സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും ഹാജരാകണം.
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(ഇംഗ്ലീഷ്)(കാറ്റഗറി നമ്പർ:254/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 12, 13 തീയതികളിൽ കണ്ണൂർ ജില്ലാ പി എസ് സി ഓഫീസിൽ നടത്തും. അവസാന ഘട്ടത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ, ഒ ടി വി സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും ഹാജരാകണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു