തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപയായി തന്നെ തുടരും. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനായി ഓണം ബംപര്‍ സമ്മാന ഘടനയില്‍ മാറ്റം വരുത്താന്‍ ധനവകുപ്പ് തീരുമാനിച്ചു.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്കും നല്‍കും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.
125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു