കണ്ണൂർ : തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു ബസ് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുലർച്ചെ 12.45 ഓടെ മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവൽസിന്റെ ബസ് തലശ്ശേരിയിൽ നിന്നും മീൻ കയറ്റി വന്ന ലോറിയുമായി
കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന്
പിന്നാലെ ബസ് തലകീഴായി മറിഞ്ഞുവെന്നും നാട്ടുകാർ പറയുന്നു.
മരിച്ചയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂർ-തോട്ടട റൂട്ടിൽ പുലർച്ചെ 2.30 ഓടെ
ഗതാഗതം പുനഃസ്ഥാപിച്ചു. ബസിന്റെ
എമർജൻസി ഡോർ ലോക്ക് ആയിരുന്നെന്ന്
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തയാൾ പറഞ്ഞു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ഒരാൾ കുടുങ്ങിക്കിടന്നതിനാൽ രക്ഷിക്കാനായില്ലെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
27 പേരെ പരിക്കുകളോടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന ക്യാബിൻ മുറിച്ചാണ് പുറത്തെടുത്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു