ചെറുപുഴ : ഇന്ന് ഞായറാഴ്ച (23/07/2023) രാത്രിയിലും മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ബ്ലാക്ക്മാൻ്റെ ബ്ലാക്ക് മാന്റെ സാന്നിധ്യം കണ്ടെത്തി.
പ്രാപ്പൊയില്‍, മുളപ്ര, കക്കോട്, ചെറുപുഴ കന്നിക്കളം, കോലുവള്ളി പ്രദേശങ്ങളിലാണ് സാന്നിധ്യം തിരിച്ചറിഞ്ഞത്. രാത്രി 9 മണിയോടെ പ്രാപ്പൊയില്‍ മേഖലയിലാണ് ബ്ലാക്ക്മാന്റെ സാന്നിധ്യമുണ്ടായത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം ചെറുപുഴ കന്നിക്കളം, കോലുവള്ളി ഭാഗങ്ങളില്‍ ബ്ലാക്ക്മാന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു.
പോലീസും നാട്ടുകാരും വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ബ്ലാക്ക്മാനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഒന്നില്‍ കൂടുതല്‍ ആളുകൾ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുഖംമൂടി ധരിച്ച് രാത്രിയില്‍ വീടുകളിൽ എത്തി വാതിലില്‍ മുട്ടി ഓടി മറയുന്നതാണ് ശൈലി. ഇന്നലെ രാത്രി തിരുമേനി,കോക്കടവ് ഭാഗങ്ങളിലാണ് ബ്ലാക്ക്മാന്റെ സാന്നിധ്യം കണ്ടെത്തിയത്.
Advertisements
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു