മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം - 2023 താത്ക്കാലിക റാങ്ക് ലിസ്റ്റു് പ്രസിദ്ധീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


2023 വർഷത്തെ മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നീറ്റ് (യു.ജി) 2023 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ താത്ക്കാലിക മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതി ഉള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) അറിയിക്കേണ്ടതാണ്. മുഖന 20.07.2023 വൈകിട്ട് 3.00 മണിക്കകം അറിയിക്കേണ്ടതാണ്.

സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുളള വിവരങ്ങൾക്കും വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദർശിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക

ഹെൽപ് ലൈൻ നമ്പർ : 0471 2525300

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha