കുടുംബശ്രീയില്‍ 1,882 കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. ഒരു പഞ്ചായത്തില്‍ രണ്ട് പേര്‍ക്കാണ് അവസരം. ആകെ 1,882 ഒഴിവാണ് ഉള്ളത്.

പഞ്ചായത്ത് തലത്തില്‍ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനാണ് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നത്. കര്‍ഷകര്‍ക്ക് പരിശീലനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് പ്രധാന ജോലി. പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ പദ്ധതിയില്ല.

കുറഞ്ഞ യോഗ്യത: എട്ടാം ക്ലാസ്. കുടുംബശ്രീ അംഗങ്ങൾ ആയിരിക്കണം. കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗമായ മൃഗ സംരക്ഷക സംരംഭകരായ വനിതകള്‍ക്കും അവസരം ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന കാലയളവില്‍ ഓണറേറിയം ലഭിക്കും. പരമാവധി ഓണറേറിയം 4,000 രൂപയാണ്. വിശദ വിവരങ്ങള്‍ക്ക് അതത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha