ആലക്കോട് : മലയോര മേഖലയിലെ ഉദയഗിരി -അരിവിളഞ്ഞപൊയിൽ -ജോസ്ഗിരി റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 16 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടി കൾക്കു വേണ്ടി സർക്കാരിലേക്ക് സമർപ്പിച്ചു.
പ്രസ്തുത റോഡ് 3.8 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ചെയ്തു നവീകരിക്കുന്നതിനുള്ള പട്ടികയിൽ ഉൾപെടുത്തി നവീകരിക്കും. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വെയ്ക്താനം, ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കാർത്തികപുരം, ഉദയഗിരി, മണക്കടവ്, കാപ്പിമല, മാമ്പോയിൽ, ചീക്കാട്, അരിവിളഞ്ഞ പൊയിൽ ഭാഗങ്ങളിലുള്ളവർക്കും, മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, ചാത്തമംഗലം, തെരുവുമല എന്നീ പ്രദേശങ്ങളിലേക്ക് എത്തുന്നവർക്കും കാസർഗോഡ് ജില്ലയിലുള്ളവർക്കും റോഡ് ഏറെ ഗുണം ചെയ്യും.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു