ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു.
ചമോലിയിൽ അളകനന്ദ നദി തീരത്താണ് അപകടം സംഭവിച്ചത്. നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ ഹെലികോപ്റ്ററിൽ റിഷികേശിലെ എയിംസിലേക്ക് മാറ്റി. ചമോലിക്കടുത്ത് ഗോപേശ്വർ ആശുപത്രിയിലാണ് പരി്കേറ്റ അഞ്ച് പേർ ചികിത്സയിലുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു