'തണൽ': കുട്ടികളുടെ കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പറായ 1517ലേക്ക് വിളിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : സംസ്ഥാനത്ത് വിവിധ തരം ശാരീരിക, മാനസിക പ്രശ്‌നങ്ങളാൽ ഉഴലുന്ന കുട്ടികളുടെ രക്ഷക്കായി പ്രവർത്തിക്കാനായി സംസ്ഥാന ശിശുക്ഷേം സമിതി ആരംഭിച്ച 'തണൽ' കുട്ടികളുടെ അഭയ കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പറായ 1517ലേക്ക് വിഷമസന്ധിയിൽ പെട്ടുഴലുന്ന ഏതൊരു കുട്ടിക്കും സഹായത്തിനായി വിളിക്കാം. തണൽ ജില്ലാ സെല്ലിലെ സന്നദ്ധ പ്രവർത്തകർ വഴി സേവനം ലഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

ജില്ലാ ശിശുക്ഷേമ സമിതി ജനറൽ ബോഡി യോഗം ഡി.പി.സി മിനി കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി കലക്ടർ (ഡി.എം) കെ.വി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെ.എം. രസിൽരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കും വരും വർഷത്തെ ബജറ്റും ട്രഷറർ വിഷ്ണു ജയൻ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. സുമേശൻ, ജില്ലാ വൈസ് പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ, ജോയിൻറ് സെക്രട്ടറി യു.കെ. ശിവകുമാരി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha