ന്യൂഡൽഹി : പി.എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിൽ എത്തും. അന്നേ ദിവസം രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പി.എം ഇവൻ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
പി.എം കിസാൻ പ്രകാരം സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഈ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡി.ബി.ടി വഴിയാണ് കൈമാറുന്നത്.
പി.എം കിസാൻ യോജനയില്‍ രജിസ്‌ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ല്‍ കിസാൻ കോര്‍ണര്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി ചെയ്യാം. ഇതോടൊപ്പം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നും ഇവിടെ പരിശോധിക്കാം. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്റെ ഇ.കെ.വൈ.സി നിര്‍ബന്ധമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു