13 ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം.

നിസാമുദ്ദീൻ- എറണാകുളം മം​ഗള എക്സ്പ്രസ്, തിരുവനന്തപുരം-മം​ഗളൂരു മാവേലി എക്സ്പ്രസ് എന്നിവക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ ഇനി മുതൽ കുറ്റിപ്പുറത്തും നിർത്തും. മം​ഗളൂരു- തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിർത്തും.

പുനെ- കന്യാകുമാരി എക്സ്പ്രസിന് ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാ​ഗപ്പള്ളിയിൽ നിർത്തും. തിരുവനന്തപും- മംഗളൂരു എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവ​ദിച്ചു. നാ​ഗർകോവിൽ- മം​ഗളൂരു എക്സ്പ്രസിന് കുഴിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha