പി.എം. കിസാൻ സമ്മാൻ നിധി; വിവരങ്ങൾ പുതുക്കിയില്ല, 12 ലക്ഷം പേർക്ക് ആനുകൂല്യം നഷ്ടമാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിവരങ്ങൾ പുതുക്കിനൽകാത്തതിനാൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരം വർഷം 6000 രൂപ കിട്ടിയിരുന്ന കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകർക്ക് ഇത്തവണ ആനുകൂല്യം നഷ്ടമാകും. ആധാർ സീഡിങ്, ഇ-കെ.വൈ.സി., ഭൂമിയുടെ വിവരങ്ങൾ നൽകൽ എന്നിവ പൂർത്തീകരിക്കാത്തതാണു തടസ്സം.

മേയ് 16 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഇ-കെ.വൈ.സി. നൽകാൻ മാത്രം 12.32 ലക്ഷം പേർ ബാക്കിയുണ്ട്. 11.67 ലക്ഷം കർഷകർ ഭൂമിയുടെ വിവരങ്ങളും നൽകിയിട്ടില്ല. 3.70 ലക്ഷം പേർ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാനുമുണ്ട്. ഇവ പൂർത്തിയാക്കാത്തവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കഴിഞ്ഞ തവണകളിലും ഇവർക്ക് പണം കിട്ടിയിട്ടില്ല. കർഷകർക്ക് ആനുകൂല്യം നഷ്‌ടമാകാതിരിക്കാൻ കൃഷിവകുപ്പ് പ്രത്യേക കാമ്പയിനുകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

2018-ൽ തുടങ്ങിയ പി.എം. കിസാൻ സമ്മാൻ നിധിയിൽ കേരളത്തിൽ 37.55 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 2000 രൂപ വീതം വർഷത്തിൽ മൂന്നുഗഡുവായാണ് 6000 രൂപ നൽകുന്നത്. കൃത്യമായ വിവരങ്ങൾ നൽകിയവർക്ക് ഇതുവരെ 13 ഗഡു വിതരണംചെയ്തു. ഈമാസം മൂന്നാംവാരത്തോടെ അടുത്ത ഗഡു വരും. അതിനുമുൻപ് വിവരങ്ങൾ പുതുക്കാത്തവർക്ക് ആനുകൂല്യം കിട്ടില്ല.

15-നകം വിവരങ്ങൾ പുതുക്കണമെന്നായിരുന്നു നിർദേശമെങ്കിലും ഭൂരിപക്ഷംപേരും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും അവസരം നൽകും. തപാൽ ഓഫീസുകളിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേനയാണ് ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാൻ സൗകര്യമേർപ്പെടുത്തിയത്. ഭൂമിയുടെ വിവരങ്ങൾ കൃഷിഭവനുകൾ വഴി നൽകാം. അക്ഷയ മുഖേനയാണ് ഇ-കെ.വൈ.സി. നൽകേണ്ടത്.

വിവരങ്ങൾ പുതുക്കാനുള്ളവർ

(ജില്ല, ആധാർ സീഡിങ്, ഭൂവിവരങ്ങൾ നൽകൽ, ഇ-കെ.വൈ.സി)

ആലപ്പുഴ- 36761 93,598 98,220

എറണാകുളം- 29,459 91,180 91,035

ഇടുക്കി- 12,502- 43,628- 49,455

കണ്ണൂർ- 22,659- 98,988- 1,14,425

കാസർകോട്- 10,125- 51,609- 52,623

കൊല്ലം- 34,646- 94,314- 1,00,508

കോട്ടയം- 26,973- 65,919- 72,872

കോഴിക്കോട്- 28,016- 1,00,319- 1,02,218

മലപ്പുറം- 26,713- 1,01,637- 1,21,773

പാലക്കാട്- 26,780- 97,495- 88,426

പത്തനംതിട്ട- 15,414- 42,382- 48,441

തിരുവനന്തപുരം- 37,774- 1,07,837- 1,14,298

തൃശ്ശൂർ- 54,478- 1,48,172- 1,29,967

വയനാട്- 8,541- 30,701- 48,342

ആകെ- 3,70,841- 11,67,779- 12,32,603.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha