എടക്കാട്: നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ എടക്കാട്ട് കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു. ആദ്യം ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സിറാജിന്റെയും ഷെമീമയുടെയും മകനാണ്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദിയാന, അഹമദ്, ഹാല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു