ചെറുപുഴ /ശ്രീകണ്ഠപുരം : കർഷകർക്ക് ഭീഷണിയായി ജില്ലയിലും കുളമ്പുരോഗ വൈറസിന്റെ സാന്നിധ്യം. കണ്ണൂർ കോർപ്പറേഷനിലും ചെങ്ങളായി, പയ്യന്നൂർ, ശ്രീകണ്ഠപുരം, ചെറുപുഴ, മാട്ടൂൽ, ചെറുതാഴം, ചിറക്കൽ, മാടായി, കരിവെള്ളൂർ, പിണറായി പഞ്ചായത്തുകളിലുമാണ് കുളമ്പുരോഗം കണ്ടെത്തിയിട്ടുള്ളത്.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
🐄 രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ മൃഗാസ്പത്രിയിലും അധികൃതരെയും വിവരമറിയിക്കുക
🐄 അടിയന്തര ചികിത്സ തേടുക
🐄 വെറ്ററിനറി വിഭാഗം അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക
🐄 കാലികളെ പൊതുസ്ഥലങ്ങളിൽ മേയാൻ വിടരുത്.
🐄 മറ്റുമൃഗങ്ങളുമായി ഇടപഴകാൻ അനുവദിക്കാതിരിക്കുക
🐄 വെള്ളവും തീറ്റയും വേർതിരിച്ച് നൽകുക കന്നുകുട്ടികളെ പാലുകുടിപ്പിക്കാതിരിക്കുക
🐄 തൊഴുത്ത് അണുനശീകരണം നടത്തി വൃത്തിയായി സൂക്ഷിക്കുക
🐄 രോഗം ബാധിച്ച മൃഗങ്ങളെ പരിപാലിക്കുന്നവർ കഴിയുന്നതും മറ്റുമൃഗങ്ങളെ കൈകാര്യംചെയ്യാതിരിക്കുക. ശുചിത്വം പാലിക്കുക.
______________________________
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ അഞ്ച്
കിലോമീറ്റർ പരിധിയിൽ കണ്ടെയിൻമെന്റ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നുണ്ട്. രോഗബാധ കണ്ടെത്തിയ കന്നുകാലികളെ വിറ്റൊഴിവാക്കാൻ ശ്രമിക്കരുത്. മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യരുത്.
ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർഷകർ മൃഗസംരക്ഷണ വകുപ്പിനെയോ അടുത്തുള്ള വെറ്ററിനറി ആസ്പത്രിയിലോ അറിയിച്ചാൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ വീടുകളിലെത്തി കാലികൾക്ക് കുത്തിവെപ്പ് നൽകും.
കുളമ്പുരോഗ പ്രതിരോധ
കുത്തിവെപ്പെടുക്കാത്ത കന്നുകാലികളെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്നതാണ് രോഗത്തിന് പ്രധാനമായും കാരണമാകുന്നതെന്ന് അധികൃതർ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു