കണ്ണൂർ റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ആഗസ്ത് 10ന് രാവിലെ 10 മണി മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ/ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം.
പരാതികളിൽ കഴിവതും 10ന് തന്നെ തീർപ്പ് കൽപ്പിക്കാനായി പി എഫ് അക്കൗണ്ട് നമ്പർ/ പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ കണ്ണൂർ പ്രോവിഡണ്ട് ഫണ്ട് ഓഫീസിൽ ആഗസ്ത് അഞ്ചിന് മുമ്പ് കിട്ടത്തക്കവണ്ണം മുൻകൂട്ടി അയക്കേണ്ടതാണ്.
ഫോൺ: 0497 2712388.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു