പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: പ്രായപൂര്‍ത്തിയവാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പറശിനിക്കടവിലെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ അണക്കര കോക്കൂര്‍ റോഡ് വടേരിയാട്ടില്‍ വീട്ടില്‍രതീഷിനെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിജഡ്ജിആര്‍.രാജേഷ് ശിക്ഷിച്ചത്.

രണ്ടാം പ്രതിയായ അണക്കര സ്വദേശി പെരുവച്ചൂര്‍ വീട്ടില്‍ വിപിനെ(34) കോടതി വിട്ടയച്ചു. 2013സെപ്തംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവംനടന്നത്.വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ രതീഷ് ഇക്കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയെസുഹൃത്ത് വിപിനോ ടൊപ്പം തന്റെ കെ.എല്‍.46 ബി-3353 നമ്പര്‍ കാറില്‍ പറശിനിക്കടവിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.


വിപിൻ കേസിൽ രണ്ടാംപ്രതിയായിരുന്നു. ഇയാളെ കുറ്റക്കാരൻ അല്ല എന്ന് കണ്ട് കോടതി വെറുതെവിട്ടു. ഒളിവിലായ പ്രതിയെ 2014 ജൂണ്‍ 16 നാണ് തളിപ്പറമ്പ്എസ്.ഐയായിരുന്നകെ.ജെ.വിനോയിയാണ്അറസ്റ്റ്ചെയ്തത്.

സി.ഐ മാരായിരുന്ന പി.കെ.സന്തോഷ്, കെ.വിനോദ്കുമാര്‍ എന്നിവരാണ്കേസന്വേഷിച്ച്കുറ്റപത്രംസമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടിപബ്ലിക്ക്പ്രോസിക്യൂട്ടര്‍അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha