കണ്ണൂർ ജില്ലയിൽ നാല് ദിവസം തിമർത്ത് പെയ്ത മഴയിൽ തകർന്നത് 105 വീടുകൾ , മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ.
തളിപ്പറമ്പ് താലൂക്കിൽ ഒരു വീട് പൂർണമായും ,37 വീടുകൾ ഭാഗികമായും തകർന്നു. തലശ്ശേരി താലൂക്കിൽ 28 വീടുകളും പയ്യന്നൂർ താലൂക്കിൽ 22 വീടുകളും ഇരിട്ടി താലൂക്കിൽ 15 വീടുകളും ഭാഗമായി തകർന്നു. കണ്ണൂർ താലൂക്കിൽ ഇരിവേരി വില്ലേജിൽ ഒരു വീട് പൂർണമായി തകർന്നു. ശ്രീകണ്ഠപുരം മേഖലയും, പൊടിക്കളം, ചെങ്ങളായി, കൊയ്യം ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു