ആറളം ഫാമിൽ ബോംബ്‌ സ്ക്വാഡ്‌ റെയ്‌ഡ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ആറളം ഫാം വനമേഖലകളിൽ കണ്ണൂർ റൂറൽ പൊലീസ്‌ എസ്‌.പി.യുടെ നേതൃത്വത്തിൽ സ്‌ഫോടകവസ്തു നിരോധന സ്ക്വാഡും ഉന്നത വനം മേധാവികളും റെയ്‌ഡ്‌ നടത്തി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച്‌ നായാട്ട്‌ നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ വ്യാപക പരിശോധന. ആറളം ഫാം ബ്ലോക്ക് ഒന്ന്‌, രണ്ട്‌ എന്നിവിടങ്ങളിലും ആദിവാസി പുനരധിവാസ മേഖലയിലും വനാതിർത്തികളിലുമായി നടന്ന റെയ്‌ഡിൽ നൂറോളം വരുന്ന വനം, പൊലീസ് സായുധസേനാ അംഗങ്ങൾ പങ്കാളികളായി.  

ആറളം വന്യജീവി സങ്കേതം അതിർത്തികൾ അടക്കം ആൾതാമസം ഇല്ലാത്ത ഭാഗങ്ങളിൽ ഡ്രോൺ കാമറയടക്കം പ്രവർത്തിപ്പിച്ചായിരുന്നു റെയ്‌ഡ്‌. ബോംബ് ഡിറ്റക്ടീവ് ആൻഡ് ഡിസ്പോസൽ സ്ക്വാഡുമുണ്ടായി. കണ്ണൂർ വനം ഡിവിഷൻ, ആറളം വന്യജീവി സങ്കേതം ഫ്ളയിങ് സ്ക്വാഡ്, ദുരന്തനിവാരണ പ്രതിരോധ സേന, റൂറൽ പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ള വനപാലകരും പൊലീസും നേതൃത്വം നൽകി. കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ.രാമൻ, ആറളം, കൊട്ടിയൂർ, തളിപ്പറമ്പ്, കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ചർമാരായ സുധീർ നരോത്ത്, വി. രതീശൻ, പി. പ്രസാദ്, കെ.വി. ജയപ്രകാശ്, മുഴക്കുന്ന് സി.ഐ സന്തോഷ് കുമാർ, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, കണ്ണൂർ റൂറൽ പൊലീസ്‌ മേധാവി എം. ഹേമലത, ഡി.എഫ്‌.ഒ പി. കാർത്തിക്‌ എന്നിവർ വിവിധ മേഖലകളിൽ റെയ്‌ഡിന്‌ നേതൃത്വം നൽകി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha