ആലക്കോട് : തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, മലയോരഹൈവേ എന്നിവയുടെ ഭാഗമായ ആലക്കോട് പാലം തകർച്ചാഭീഷണിയിലാണ്. പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വഴി യാത്ര നിലച്ചാൽ മലയോര ജനങ്ങളുടെ ജീവിതം തടസ്സപ്പെടും.
തളിപ്പറമ്പ്-കൂർഗ് ബോർഡർ (ടി.സി.ബി.) റോഡിലെ ആലക്കോട് പഴയപാലത്തിൽ അറ്റകുറ്റപ്പണികൾക്കായി അഞ്ചുദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചു വിടുന്നു. 30-ന് വൈകിട്ട് അഞ്ചുമുതൽ അഞ്ചുദിവസത്തേക്ക് നെല്ലിപ്പാറ, തടിക്കടവ് വഴി ചാണോക്കുണ്ടിലേക്കും തിരിച്ചുമാണ് വഴിതിരിച്ചു വിടുന്നത്. ആലക്കോട് പഴയ പാലം തകർച്ചാഭീഷണിയിലാണെന്ന് ‘മാതൃഭൂമി’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു