കേരളത്തിലെത്തുന്നത് പഴകിയ മീനുകള്‍; പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്നാണ് ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. തമിഴ്‌നാട്ടില്‍ ട്രോളിങ് അവസാനിച്ചതിനാല്‍ അവിടെ നിന്ന് മങ്കട, അയല പോലുള്ള ചെറിയ മീനുകളാണ് പൊതുവേ കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വലിയ മത്സ്യങ്ങള്‍ പഴകിയവയാകാനാണ് സാധ്യത കൂടുതലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരള തീരത്ത് ട്രോളിങ് ആയതിനാലാണ് പരിശോധന കർശനമാക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha