പട്ടികവർഗ ഗ്രൂപ്പുകൾക്ക് ബാൻഡ്‌ സെറ്റുകൾ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പട്ടികവർഗ മേഖലയിലെ യുവാക്കൾക്ക് തൊഴിലവസരമൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ അഞ്ച് പട്ടികവർഗ ഗ്രൂപ്പുകൾക്ക് ബാൻഡ്‌ സെറ്റുകൾ നൽകിയാണ്‌ വരുമാന മാർഗത്തിനുള്ള വഴിതുറന്നത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ നിർവഹിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ പാലാ ഗോത്രവേദി, ആറളം പഞ്ചായത്തിലെ ശ്രീവിനായക വാദ്യമേളം, ഉളിക്കലിലെ ഗീതാഞ്ജലി, ചെറുപുഴയിലെ ഹരിശ്രീ ബാൻഡ്‌ ട്രൂപ്പ്, ഉദയഗിരി പഞ്ചായത്തിലെ ബ്ലാക്ക് ബ്ലംസ് വാദ്യസംഘം എന്നീ വാദ്യസംഘങ്ങൾക്കാണ് ബാൻഡുകൾ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.കെ. സുരേഷ് ബാബു, യു.പി. ശോഭ, അഡ്വ. കെ.കെ. രത്‌നകുമാരി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ. ബിന്ദു എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha