പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങൾ ആയവരുടെ മക്കളില്‍ ഈ അധ്യയന വര്‍ഷത്തില്‍ എല്‍.കെ.ജി, ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു. 

പദ്ധതിയുടെ ഫണ്ടില്‍ നിന്നും ഒരു കുട്ടിക്ക് 500 രൂപയാണ് നല്‍കുന്നത്. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അര്‍ഹരായവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും, അഡ്മിഷന്‍ നേടുന്ന സ്‌കൂളുകളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍: 0497 2970272

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha