മാരക മയക്കുമരുന്നായ എം ഡി എം എ യുമായി വളപട്ടണത്ത് യുവാവ് പൊലീസിന്റെ പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിഹാദ് മുഹമ്മദിനെ (28)യാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും ചെറിയ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ 0.3 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ സിറ്റി ഡാന്‍സാഫും, അതാത് സ്റ്റേഷന്‍ പരിധിയിലെ പൊലീസും ചേര്‍ന്ന് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha