കോൺഗ്രസിൽ കലാപം: കെ. സുധാകരനെതിരെ എ ഗ്രൂപ്പ് പടയൊരുക്കം; ഡി.സി.സി യോഗത്തിൽ പങ്കെടുക്കില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: കോൺഗ്രസ് പുനഃസംഘടനയിൽ ശക്തമായ എതിർപ്പുള്ള എ വിഭാഗം, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പടയൊരുക്കവുമായി രംഗത്തെത്തി. ഐ വിഭാഗത്തിന് പ്രത്യേകിച്ച് സുധാകരൻ വിഭാഗത്തിനാണ് പുനഃസംഘടനയിൽ മേൽക്കൈ ലഭിച്ചതെന്ന ആക്ഷേപവുമായാണ് ഇവർ രംഗത്തെത്തിയത്. നേതൃത്വത്തിന്റെ നിലപാടുകളിലും അവഗണനയിലും പ്രതിഷേധിച്ച് ഡി.സി.സി യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ വരെ എ വിഭാഗം തീരുമാനമെടുത്തു.കണ്ണൂരിൽ എസ് പി ഓഫീസിന് മുന്നിൽ കൊലപാതകം; ലോറി ഡ്രൈവറെ വെട്ടിക്കൊന്നു

തങ്ങളെ അവഗണിച്ച് ഏകപക്ഷീയമായി തയ്യാറാക്കിയ പട്ടിക ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇവരുടേത്. എട്ട് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനമുണ്ടായിരുന്നിടത്ത് അഞ്ച് പ്രസിഡന്റുമാരെമാത്രമാണ് തങ്ങൾക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നതെന്നാണ് ഇവരുടെ വാദം. കെ.സി. വേണുഗോപാൽ പക്ഷത്തിന് രണ്ടിടത്ത് ബ്ളോക്ക് പ്രസിഡന്റുമാരെ നൽകിയതിലും എ വിഭാഗത്തിനു കടുത്ത എതിർപ്പുണ്ട്.

ആകെയുള്ള 283 ബ്ലോക്കിൽ മൂന്ന് ജില്ലകൾ ഒഴികെ 197 പ്രസിഡന്റുമാരെയാണ് തീരുമാനിച്ചത്. ഇതിൽ ഒറ്റപ്പേരിലെത്തിയ സ്ഥലങ്ങളൊഴികെ തർക്കങ്ങളുള്ള 70 ഓളം സ്ഥലങ്ങളിൽ ഒരു ചർച്ചയും ഇല്ലാതെ കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും തീരുമാനമെടുത്തുവെന്നാണ് പരാതി. 

പുനഃസംഘടനയിൽ സംസ്ഥാനത്തെ എം.പിമാർക്കും വ്യാപക അതൃപ്തിയുണ്ട്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പല നടപടികളിലും അതൃപ്തനായ എം.കെ രാഘവൻ ബ്ലോക്കിൽ താൻ മുന്നോട്ടു വെച്ച പേരുകൾ കൂടി വെട്ടിയതോടെ അമർഷത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പഴയ നിലപാടിലേക്ക് നീങ്ങുകയാണ് രാഘവൻ.

തർക്കമുള്ള സ്ഥലങ്ങളിൽ പാർട്ടി നേതൃത്വം ഒടുവിൽ തീരുമാനമെടുക്കുന്ന രീതിയാണ് ഇത്തവണയും തുടർന്നതെന്നാണ് സുധാകരനെയും സതീശനെയും അനുകൂലിക്കുന്നവരുടെ വിശദീകരണം. കെ.സി വേണുഗോപാലിനും മല്ലികാർജ്ജുന ഖർഗെയ്ക്കം മുന്നിലാണ് ഗ്രൂപ്പുകളുടെയും എം.പിമാരുടെയും പരാതികൾ. എന്നാൽ കെ.സി. വേണുഗോപാലിന്റെ അറിവോടു കൂടിയാണ് തഴയലെന്ന ആക്ഷേപവും ഗ്രൂപ്പുകൾക്കുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha