വരും, കണ്ണൂരിനൊരു മിനി 'കൊച്ചുവേളി'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
കണ്ണൂർ സൗത്ത് സ്റ്റേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സെക്കൻഡ് ടെർമിനൽ ആക്കുമെന്ന പി.എ.സി. ചെയർമാൻ പി.കെ.കൃഷ്ണദാസിന്റെ പ്രഖ്യാപനം യാഥാർഥ്യമായാൽ അത് വൻ വികസനത്തിന് വഴിവെക്കും. റെയിൽവേ വിചാരിച്ചാൽ കണ്ണൂർ സൗത്തിനെ കണ്ണൂരിന്റെ 'കൊച്ചുവേളി'യാക്കാം.

തീവണ്ടികളാൽ ഞെരുങ്ങുന്ന കണ്ണൂരിന്റെ ഉപകേന്ദ്രമാകാൻ കണ്ണൂർ സൗത്ത് സ്റ്റേഷന് കഴിയും. തിരുവനന്തപുരം സെൻട്രൽ വികസിച്ചപ്പോൾ ഏഴുകിലോമീറ്റർ അപ്പുറമുള്ള കൊച്ചുവേളി ഉപസ്റ്റേഷനായി മാറിയെങ്കിൽ കണ്ണൂരിൽനിന്ന് നാലുകിലോമീറ്റർ മാത്രമുള്ള സൗത്തിനെയും മാറ്റാം. കണ്ണൂരിന്റെ പ്ലാറ്റ്ഫോമും യാർഡും സ്വതന്ത്രമാകും. ചില വണ്ടികളെ നീട്ടാം. ചിലവയെ എത്തിക്കാം.

തിരുവനന്തപുരത്തിന് തീവണ്ടികളെ ഉൾക്കൊള്ളാനാകാതെവന്നപ്പോൾ ഏഴുകിലോമീറ്റർ അപ്പുറമുള്ള കൊച്ചുവേളി അത് ഏറ്റെടുത്തു. മംഗളൂരു സെൻട്രൽ ഞെരുങ്ങിയപ്പോൾ മൂന്ന് കിലോമീറ്ററപ്പുറമുള്ള മംഗളൂരു ജങ്ഷൻ (കങ്കനാടി) തുണയായി. അതുപോലെ, കണ്ണൂർ സൗത്ത് കണ്ണൂരിന് തുണയാകും.

നാലര ഏക്കർ സ്ഥലമുണ്ട് ഇവിടെ. പിലൈൻ സാധ്യത ഇല്ലെങ്കിലും വണ്ടി നിർത്തിയിടാനുള്ള സ്റ്റേബിൾ ലൈൻ തീർക്കാം.

ശൗചാലയം ഉൾപ്പെടെ എല്ലായിടത്തും 

രാവിലെ 10.30-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പി.കെ.കൃഷ്ണദാസും 10 അംഗ സംഘവും എല്ലായിടവും പരിശോധിച്ചു. പൊട്ടിപ്പൊളിഞ്ഞ ശൗചാലയം നന്നാക്കാൻ നിർദേശിച്ചു.

ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്ന പടികളിൽ തട്ടി യാത്രക്കാർ വീഴുന്നത് സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം റഷീദ് കവ്വായി ചൂണ്ടിക്കാട്ടി. ഇത് മാറ്റി സജ്ജമാക്കാൻ ചെയർമാൻ നിർദേശിച്ചു.

കിഴക്ക് ഭാഗത്തെ കൗണ്ടറിൽ അൺ റിസർവ്ഡ് ടിക്കറ്റ് നൽകാനുള്ള സജ്ജീകരണം ഒരുക്കും. എം.ടി.വി.എം. മെഷീൻ ഉൾപ്പെടെ കൊണ്ടുവരും. കിഴക്കുഭാഗത്തെ പഴക്കമേറിയ കെട്ടിടങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിക്കും. അവിടെ കൂടുതൽ പാർക്കിങ് സംവിധാനം ഉണ്ടാക്കും.

പ്ലാറ്റ്ഫോം ഒന്നിൽ കൂടുതൽ ലിഫ്റ്റുകളും എസ്കലേറ്റർ സൗകര്യവും ഒരുക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെ നിവേദനം നൽകി. ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മുഴുവൻ വെളിച്ചമെത്തിക്കാനുള്ള സംവിധാനം ഒരുക്കും. 20-ന് പാലക്കാട് നടക്കുന്ന ചർച്ചയിൽ ഡി.ആർ.എമ്മുമായി ഈ വിഷയം സംസാരിക്കുന്നുണ്ടെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha