കുട്ടികൾ വരച്ച ചിത്രങ്ങളുമായി പ്രഥമാധ്യാപികയുടെ കഥാസമാഹാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ : കുട്ടികൾ രൂപപ്പെടുത്തിയ കവറും വരച്ച ചിത്രങ്ങളുമായി പ്രഥമ അധ്യാപികയുടെ കഥാസമാഹാരം പുറത്തിറങ്ങി. ഇരിക്കൂർ ഗവ. ഹൈസ്കൂൾ പ്രഥമ അധ്യാപിക വി സി ശൈലജ രചിച്ച ‘അത്ഭുതം വിലയ്ക്ക് വാങ്ങിയ കുട്ടി’ എന്ന കഥാ സമാഹാരത്തിനാണ് ഈ സവിഷേത.

കഥാകാരൻ വി എസ് അനിൽ കുമാർ മാധ്യമ പ്രവർത്തകൻ സി നാരായണന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിന്റെ കവർ തയ്യാറാക്കുകയും കഥകൾക്ക് രേഖാചിത്രങ്ങൾ വരയ്ക്കുകയും ചെയ്തത്‌ ഇതേ സ്കൂളിലെ വിദ്യാർഥികളായ എ എസ് അഭിരാം, ആദി കൃഷ്ണ, ഋതുദേവ്, വി ചേതസ്സ് എന്നിവരാണ്. ഇവർക്ക് പ്രകാശനച്ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha