മഞ്ഞൾപ്പൊടിയിൽ ഇനി കോട്ടയം ബ്രാൻഡും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : മഞ്ഞൾപ്പൊടിയിൽ ഇനി കോട്ടയം ബ്രാൻഡും. കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കോട്ടയം തനി നാടൻ മഞ്ഞൾപൊടി എന്നപേരിൽ മഞ്ഞൾപ്പൊടി വിപണിയിലിറക്കിയത്. വിപണനോദ്ഘാടനം കെ.പി.മോഹനൻ എം.എൽ.എ. നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ കാർഷിക വികസനപദ്ധതികളോട് പിന്തുണ പ്രഖ്യാപിച്ചാണ് കോട്ടയത്തെ മഞ്ഞൾഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ബാങ്കിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി ആരംഭിച്ചത്. കഴിഞ്ഞവർഷം ജൂൺ ആദ്യവാരത്തോടെയായിരുന്നു കൃഷിക്ക് തുടക്കം കുറിച്ചത്. ഫാർമേഴ്സ് ക്ലബിന്റെയും കോട്ടയം പഞ്ചായത്തിന്റെയും സഹകരണത്തോടെ ഇതിനോടകം 1.64 സെന്റിലാണ് അത്യുത്പാദനശേഷിയുള്ള പ്രഗതി ഇനത്തിൽപ്പെട്ട മഞ്ഞൾ കൃഷിചെയ്തത്.

250 ഗ്രാം മഞ്ഞൾപൊടി പാക്കിന് 60 രൂപയും 100 ഗ്രാം പാക്കിന് 25 രൂപയുമാണ് വില. ഉദ്ഘാടനച്ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.മോഹനൻ അധ്യക്ഷനായി. ആദ്യ വില്പന കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ, മുൻ പഞ്ചായത്തംഗം ടി.കെ.ഹമീമിന് നൽകി നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എം.സമ്പത്ത് കുമാർ, എൻ.സുജിത്, പി.എസ്.സ്വരൂപ്, പി.എ.ബിപിൻ ചാന്ദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha