വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതർ; സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികൾക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം. ( Missing children found after more than a month in Amazon )

പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ ഒമ്പതുവയസുള്ള സൊലെയ്‌നി, നാല് വയസുകാരനായ ടെയ്ൻ ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ് 1നാണ് വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആമസോൺ വനത്തിൽ അകപ്പെട്ടത്. ഇവരുടെ അമ്മ മഗ്ദലേനയും വിമാനം പറത്തിയിരുന്ന പൈലറ്റ് ഹെർനാൻഡോയും ഒരു പ്രാദേശിക നേതാവും അപകടത്തിൽ മരിച്ചു.

കുട്ടികൾ ജീനോടെയുണ്ടെന്ന് തെളിയിക്കുന്ന അഴുക്ക് പിടിച്ച ഡയപ്പർ, കാൽപ്പാടുകൾ, വെള്ളം കുപ്പി എന്നിവ അന്വേഷണ സംഘത്തിന് കണ്ടുകിട്ടിയിരുന്നു. ഇതിന് പിന്നാലെ ലോകം മുഴുവൻ കുട്ടികൾക്കായുള്ള പ്രാർത്ഥനയിലും കാത്തിരിപ്പിലുമായിരുന്നു. മൂത്ത മകൻ ലെസ്ലിക്ക് കാട്ടിൽ സഞ്ചരിച്ച് ചെറിയ പരിചയമുള്ളതായിരുന്നു ഏക ആശ്വാസം. കൊളംബയിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറിലേറെ കൊളംബിയൻ സ്‌പെഷ്യൽ ഫോഴ്‌സും 70 പ്രാദേശിക സേനയും ഉൾപ്പെട്ട സംഘമാണ് കുട്ടികൾക്കായുള്ള തെരച്ചിൽ നടത്തിയത്.

കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്ധ സംഘം അറിയിച്ചു. ഉടൻ തന്നെ പ്രസിഡന്റ് കുട്ടികളെ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha