തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.
പ്രവേശനം, സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കല്‍, അധികഫീസ് ഈടാക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ജാതി-ലിംഗ-മത-സാമൂഹ്യ-ഭിന്നശേഷി വേര്‍തിരിവ്, മാനസിക-ശാരീരിക പീഡനം, ഇരവത്കരണം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള പരാതികളാണ് സെല്ലിന്റെ പരിഗണനയില്‍ വരിക. കോളേജ് തല സമിതിയുടെ തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ സര്‍വകലാശാലകളെയോ നിലവിലുള്ള ട്രൈബ്യൂണലിനെയോ സമീപിക്കാം. വിദ്യാര്‍ഥി അവകാശ പ്രഖ്യാപനരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ കോളേജുകളിലും കൗണ്‍സിലിങ് ലഭ്യമാക്കണം. ഇവ ചെയ്യാത്ത കോളേജുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു