ബോയ്‌സ് ടൗണ്‍ - പാല്‍ച്ചുരം അമ്ബായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അമ്ബായത്തോട് : റീ ടാറിംഗ് പ്രവര്‍ത്തികള്‍ക്കായി ഗതാഗതം നിരോധിച്ച ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം അമ്ബായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

ഇന്ന് വൈകുന്നേരത്തോടെ ഇതുവഴി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുന:രാരംഭിച്ചു. മെയ് 15 മുതലാണ് പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചത്.മെയ് 31 നകം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു ദിവസം വൈകിയാണെങ്കിലും ദ്രുതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.

ബോയ്‌സ് ടൗണില്‍ നിന്നും ഇറങ്ങുന്ന നൂറ്റിമുപ്പത് മീറ്റര്‍ ഇന്റര്‍ലോക്ക് ചെയ്തു. ബാക്കി ഭാഗം മുപ്പത്തി ഏഴ് ലക്ഷം രൂപ ചിലവില്‍ റീ ടാറിംഗ് നടത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പണി തീര്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.ഈ റോഡില്‍ ഗതാഗതം നിരോധിച്ചപ്പോള്‍ വാഹനങ്ങള്‍ പേര്യ ചുരം വഴിയാണ് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചിരുന്നത്.മലയോര ഹൈവേയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ ചുരത്തില്‍ താമസിയാതേ ആരംഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha