ഹജ്ജ് തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കും: ഇ.പി. ജയരാജന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂര്‍ : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. വ്യാഴം പകൽ പതിനൊന്നോടെയാണ് വിമാനത്താവളത്തിലെത്തിയത്. ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തിയശേഷം അദ്ദേഹം തീർഥാടകരുമായി സംസാരിച്ചു. 

തീര്‍ഥാടകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന്‌ ഇ.പി. ജയരാജൻ പറഞ്ഞു. ആര്‍ക്കെങ്കിലും അസൗകര്യങ്ങളുണ്ടായെങ്കില്‍ സംഘാടകരെ അറിയിക്കണം. വരുംകാലത്ത് അതുകൂടി പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഈൻ അലി ശിഹാബ് തങ്ങളും ക്യാമ്പ്‌ സന്ദർശിച്ചു. 

യാത്രയയപ്പ് സമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ്‌ റാഫി അധ്യക്ഷനായി. നഗരസഭാ ചെയർമാൻ എൻ. ഷാജിത്, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ്‌ അഫ്സൽ, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം. രതീഷ്, സി.വി ശശീന്ദ്രൻ, സി.കെ. സുബൈർ ഹാജി, നോഡൽ ഓഫീസർ അബ്ദുൾ ഗഫൂർ, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ് എന്നിവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha