കാലവര്‍ഷം പ്രത്യക്ഷപ്പെട്ട് ഒരാഴ്ച്ച പിന്നിടുമ്പോള്‍ സംസ്ഥാനത്തു ദുര്‍ബലമായി., ഒറ്റപെട്ട മഴക്ക് സാധ്യത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട് | കാലവര്‍ഷം പ്രത്യക്ഷപ്പെട്ട് ഒരാഴ്ച്ച പിന്നിടുമ്പോള്‍ സംസ്ഥാനത്തു ദുര്‍ബലമായി. കേരള തീരത്ത് കാലവര്‍ഷ മേഘങ്ങള്‍ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ കനക്കാത്തതിന് കാരണം.
വിവിധ ജില്ലകളില്‍ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha