ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പട്ടികജാതി വികസന വകുപ്പ് സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാർക്ക് നൽകുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും മെഡിക്കൽ / എഞ്ചിനീയറിംഗ് ബിരുദമോ മറ്റ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 21-36 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന മികച്ച സ്ഥാപനങ്ങളിൽ പരിശീലനം നടത്താം.

 കോഴ്സ് ഫീ പരമാവധി ഒരു ലക്ഷം രൂപ. ഹോസ്റ്റൽ ഫീ പ്രതിമാസം, പരമാവധി 10 മാസം വരെ 7500 രൂപ. സ്റ്റൈപ്പന്റ് പ്രതിമാസം 1500, പരമാവധി 10 മാസം വരെ. പ്രിലിംസ് എഴുത്ത് പരീക്ഷാ പരിശീലനം 10,000 രൂപ. മെയിൻസ് എഴുത്തുപരീക്ഷ 10,000 രൂപ. ബുക്ക് കിറ്റ് അലവൻസ് 5000 രൂപ എന്നിങ്ങനെ ആനുകൂല്യവും ലഭിക്കും. www.icsets.org ൽ ജൂൺ 20 വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0471 2533272, 8547630004, 9446412579.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha