പോത്ത്, ആട് വളര്‍ത്തല്‍: അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പോത്തിൻകുട്ടിയും  ആട്ടിന്‍കുട്ടികളേയും വളര്‍ത്തി തിരികെ നൽകുന്നതിന് മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ (എം പി ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് രണ്ട് പോത്തിന്‍കുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിന്‍ കുട്ടികളെയോ ആണ് വളര്‍ത്താന്‍ നല്‍കുക. വില കര്‍ഷകര്‍ നല്‍കേണ്ടതില്ല. 

വളര്‍ച്ച പൂർത്തിയായ പോത്ത്/ആട് എന്നിവയെ എം പി ഐ വിപണി വില നല്‍കി തിരിച്ചെടുക്കുമ്പോള്‍ വില അതില്‍ നിന്നും ഈടാക്കും. ബാക്കി തുക കര്‍ഷകര്‍ക്ക് നല്‍കും. 12 മാസമാണ് വളര്‍ത്തുകാലഘട്ടം. ഒമ്പത് മാസം പ്രായമുളള ആട്ടിന്‍കുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളര്‍ത്താന്‍ നല്‍കുക. 

ഇന്‍ഷുറന്‍സ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ് എന്നിവ എം പി ഐ നിര്‍വഹിക്കും. രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ ഓണ്‍ലൈന്‍ ആയോ നേരിട്ട് ഹെഡ് ഓഫീസിലോ ചെയ്യാം.

 അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും www.meatproductsofindia.com സന്ദര്‍ശിക്കുക. ഫോണ്‍: 8281110007, 9947597902. ഇ-മെയില്‍: mpiedayar@gmail.com

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha