മലബാറിലും ഫൈനാർട്‌സ്‌ കോളേജ്‌ ഉയരും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : മലബാറിൽ ഫൈൻ ആർട്സ് കോളേജ്‌ എന്ന സ്വപ്‌നത്തിന്‌ ചിറക്‌ മുളക്കുന്നു. വള്ള്യായിയിൽ നാല്‌ ഏക്കറിലേറെ സ്ഥലം ഫൈനാർട്‌സ്‌ കോളേജ്‌ സ്ഥാപിക്കാൻ കേരള സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ വാങ്ങി. സ്ഥലത്തിന്റെ അഡ്വാൻസ്‌ നൽകലും രേഖകൈമാറ്റ ചടങ്ങും നടന്നു. സ്ഥലം ഉടമ ഗീത പുരുഷോത്തമൻ രേഖ സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ പ്രസിഡന്റ്‌ എബി എൻ. ജോസഫിന്‌ കൈമാറി. 

ചടങ്ങ്‌ തലശേരി നഗരസഭാ വൈസ്‌ ചെയർമാൻ വാഴയിൽ ശശി ഉദ്‌ഘാടനംചെയ്‌തു. സ്ഥലമുടമക്ക്‌ സ്‌നേഹോപഹാരമായി കെ.പി പ്രമോദ്‌ പെയിന്റിങ് കൈമാറി. പ്രദീപ്‌ ചൊക്ലി, കെ.പി മുരളീധരൻ, അഡ്വ. കെ. വിശ്വൻ, സുഹാസ്‌ വേലാണ്ടി എന്നിവർ സംസാരിച്ചു. 

ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്താണ്‌ തലശേരിയിൽ ഫൈനാർട്‌സ്‌ കോളേജ്‌ സ്ഥാപിക്കുന്നതിനുള്ള ചർച്ചക്ക്‌ തിരുവങ്ങാട്‌ സ്‌പോർടിങ് യൂത്ത്‌സ്‌ ലൈബ്രറിയിൽ തുടക്കംകുറിച്ചത്‌. സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ ഭരണസമിതി ഇതിനായി മുന്നിട്ടിറങ്ങിതോടെ സ്ഥലമെടുപ്പ്‌ എന്ന ആദ്യകടമ്പ കടക്കുകയാണ്‌.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha