ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം. രാജീവൻ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം. രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘ കാലമായി ചികിത്സയിൽ ആയിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ  ബുധനാഴ്‌ച രാവിലെയാണ്‌ അന്ത്യം.

ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ഏരിയ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. 2008ൽ സബ്‌ എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്‌, കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ്‌ മാന്തംകുണ്ടിലാണ്‌ താമസം. ഭാര്യ പി.എൻ. സുലേഖ (സെക്രട്ടറി, തളിപ്പറമ്പ്‌ കോ-ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൻ സൊസൈറ്റി), മക്കൾ: എം.ആർ. ശ്രീരാജ്‌, എം.ആർ. ശ്യാംരാജ്‌. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വരഡൂൽ പൊതു ശ്മശാനത്തിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha