പുതിയ പാര്‍ലമെൻറ് മന്ദിരോദ്ഘാടനം: ഹിന്ദുത്വ രാഷ്ട്രത്തിന്റെ അനൗപചാരിക പ്രഖ്യാപനം - പി. അബ്ദുല്‍ ഹമീദ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ബി.ജെ.പി ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിൻറെ അനൗപചാരിക പ്രഖ്യാപനമാണ് കഴിഞ്ഞ മെയ് 28 ന് പുതിയ പാര്‍ലമെൻറ് മന്ദിരം ഉദ്ഘാടന പരിപാടിയിലൂടെ നടന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. അബ്ദുല്‍ ഹമീദ്. കണ്ണൂരില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിവാദങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട് പാര്‍ലമെൻറിൻറെ അധിപയായ രാഷ്ട്രപതിയെ പൂര്‍ണമായും അകറ്റിനിര്‍ത്തി തങ്ങള്‍ തയ്യാറാക്കിയ സന്ദേശം പരിപാടിയില്‍ വായിക്കുക മൂലം സംഘപരിവാര്‍ സര്‍ക്കാരിൻറെ പിന്നാക്ക പ്രീണന മുഖംമൂടി അഴിഞ്ഞു വീഴുകയായിരുന്നു. ഇതിൻറെ സൂത്രധാരനും മനുവാദ രാഷ്ട്രത്തിൻറെ പ്രണേതാവുമായ വി.ഡി. സവര്‍ക്കറിൻറെ ജന്മദിനം തന്നെ പുതിയ ഇന്ത്യയുടെ പുതിയ പാര്‍ലമെൻറ് എന്ന് കൊട്ടിഘോഷിക്കുന്ന മന്ദിരത്തിൻറെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തു എന്നത് ഇതാണ് വ്യക്തമാക്കുന്നത്. പുതിയ രാമക്ഷേത്രത്തിൻറെ ഉദ്ഘാടനമാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് പാര്‍ലമെൻറ് മന്ദിരോദ്ഘാടനം തന്നെ നടത്തിയത്.

പതിറ്റാണ്ടുകളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ നമ്മുടെ പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തെ കേവലം ചെങ്കോല്‍ കൈമാറ്റമായി ചിത്രീകരിക്കുക വഴി സ്വാതന്ത്ര്യസമര പോരാളികളെയും രക്തസാക്ഷികളെയും അവഹേളിക്കുകയായിരുന്നു. ലോകത്തിൻറെ മുമ്പില്‍ രാജ്യത്തിൻറെ യശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങളെ തങ്ങള്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയരായതിനെതിരേ നടത്തിയ പ്രക്ഷോഭങ്ങളോട് സ്വീകരിച്ച സമീപനം മോദി സര്‍ക്കാര്‍ സ്ത്രീത്വത്തിന് കല്‍പ്പിക്കുന്ന വിലയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ ജില്ലാ വൈസ് പ്രസിഡണ്ട് എ. ഫൈസൽ പതാക ഉയർത്തിയതോടെ പ്രതിനിധി സഭക്ക് തുടക്കമായി. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ, സംസ്ഥാന സെക്രട്ടറി കെ.കെ.  അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതി അംഗങ്ങളായ വി.എം. ഫൈസൽ, മുസ്തഫ പാലേരി തുടങ്ങിയ നേതാക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha