ട്രെ​യി​ൻ തീ​വ​യ്പ്; പ്ര​തി പി​ടി​യി​ൽ, കാ​ര​ണം ഭി​ക്ഷ​യെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലെ നി​രാ​ശ​യെ​ന്ന് ഐ​ജി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​ണ്ണൂ​രി​ൽ ട്രെ​യി​ന് തീ​വ​ച്ച​ത് ക​സ്റ്റ​ഡി​യി​ലു​ള്ള പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യെ​ന്ന് ഉത്തരമേഖല ഐ​ജി നീ​ര​ജ് ഗു​പ്ത. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ പ്ര​സൂ​ണ്‍ ജി​ത്ത് സി​ഖ്ദ​റാ​ണ് തീ​വ​ച്ച​തെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും ഐ​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭി​ക്ഷ​യെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലെ നി​രാ​ശ മൂ​ല​മാ​ണ് ഇ​യാ​ൾ ട്രെ​യി​നു തീ​യി​ട്ട​ത്. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള ഇ​യാ​ൾ മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ത​ല​ശേ​രി​യി​ലെ​ത്തി​യ​ത്. തീ​പ്പെ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​ക​ത്തി​ച്ച​ത്. ഇ​യാ​ൾ​ക്ക് മ​റ്റു ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് നി​ല​വി​ൽ സൂ​ച​ന​യി​ല്ലെ​ന്നും ഐ​ജി പ​റ​ഞ്ഞു.

അ​തേ​സ​മ​യം തീ​വ​യ്പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി. ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് സം​ഘം കോ​ൽ​ക്ക​ത്തി​ലെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ പ്ര​സൂ​ൺ ജി​ത്ത് സി​ഖ്ദ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ക​ണ്ണൂ​രി​ലെ​ത്തി യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ട്രെ​യി​ൻ മൂ​ന്നാം പ്ലാ​റ്റ് ഫോ​മി​നു സ​മീ​പ​ത്തെ എ​ട്ടാ​മ​ത്തെ യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ട്രെ​യി​നി​ന്‍റെ കോ​ച്ചി​ൽ​നി​ന്നു തീ ​ഉ​യ​രു​ന്ന​തു ക​ണ്ട റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​ച്ചു.

ട്രെ​യി​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് മൂ​ന്നാ​മ​ത്തെ ജ​ന​റ​ൽ കോ​ച്ചി​നാ​ണു തീ​യി​ട്ട​ത്. തീ ​മ​റ്റു കോ​ച്ചു​ക​ളി​ലേ​ക്കു പ​ട​രു​ന്ന​തി​നു മു​ന്പ് അ​ണ​യ്ക്കാ​നാ​യ​തി​നാ​ലാ​ണു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഒ​രു ബോ​ഗി പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha