പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്‌; അറസ്‌റ്റിലായ കെ.കെ. അബ്രഹാം കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലായ കോൺഗ്രസ്‌ നേതാവ്‌ കെ.കെ. അബ്രഹാം കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ചു. അറസ്‌റ്റിലായ അബ്രഹാം ഇപ്പോൾ റിമാൻഡിലാണ്‌. കോൺഗ്രസ് നേതാക്കളുടെ വായ്‌പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിലാണ്‌ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം അറസ്റ്റിലായത്‌.

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാ തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അബ്രഹാം ബാങ്ക്‌ പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ്‌ എട്ടര കോടി രൂപയുടെ തട്ടിപ്പ്‌. തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട്‌ ഡാനിയേലും ഭാര്യ സാറാക്കുട്ടിയും നൽകിയ പരാതിയുൾപ്പെടെ പരിഗണിച്ചാണ്‌ അറസ്‌റ്റ്‌.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha