ചളി നീക്കാൻ ആളെ കിട്ടിയില്ല, ഷിൽജ ടീച്ചറും ധന്യ ടീച്ചറും സ്ക്കൂളിലെ കിണറ്റിലിറങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബാ​ലു​ശ്ശേ​രി: സ്കൂ​ൾ കി​ണ​റ്റി​ലെ ചളി നീ​ക്കാ​ൻ ആ​ളെ കി​ട്ടി​യി​ല്ല, ഷി​ൽ​ജ ടീ​ച്ച​റും ധ​ന്യ ടീ​ച്ച​റും കി​ണ​റ്റി​ലി​റ​ങ്ങി ശു​ചീ​ക​രി​ച്ചു. എ​ര​മം​ഗ​ലം കു​ന്ന​ക്കൊ​ടി ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ ഷി​ൽ​ജ​യും ധ​ന്യ​യു​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കാ​ത്തു​നി​ൽ​ക്കാ​തെ സ്കൂ​ളി​ലെ പ​ത്ത് കോ​ലോ​ളം ആ​ഴ​മു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി ചളി​യും മാ​ലി​ന്യ​വും നീ​ക്കി ശു​ചീ​ക​രി​ച്ച​ത്. ഇ​രു​വ​രും കി​ണ​റ്റി​ൽ നി​ന്നും ച​ളി നീ​ക്കു​ന്ന വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ കി​ണ​റ്റി​ൽ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ സ്കൂ​ൾ പ​രി​സ​രം അ​ല​ങ്ക​രി​ക്കാ​നെ​ത്തി​യ അ​ധ്യാ​പി​ക​മാ​ർ കി​ണ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ള്ളം പാ​ടേ വ​റ്റി​യ നി​ല​യി​ൽ ക​ണ്ട​ത്.

ചളി നീ​ക്കം ചെ​യ്താ​ൽ വെ​ള്ളം കി​ട്ടു​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തോ​ടെ കി​ണ​റ്റി​ലി​റ​ങ്ങി ചെ​ളി നീ​ക്കാ​നു​ള്ള ആ​ളെ തേ​ടി ഏ​റെ ചു​റ്റി​യെ​ങ്കി​ലും ഒ​രാ​ളെ​യും കി​ട്ടി​യി​ല്ല. അ​വ​സാ​നം ടീ​ച്ച​ർ​മാ​ർ ത​ന്നെ ധൈ​ര്യ​പൂ​ർ​വം കി​ണ​റ്റി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് കോ​ണി വെ​ച്ച് കി​ണ​റ്റി​ലി​റ​ങ്ങി​യ ധ​ന്യ ടീ​ച്ച​റും ഷി​ൽ​ജ ടീ​ച്ച​റും കി​ണ​റ്റി​ലെ മു​ഴു​വ​ൻ ച​ളി​യും മാ​ലി​ന്യ​വും പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​ണ് ക​ര​ക്ക് ക​യ​റി​യ​ത്. വൈ​കീ​ട്ടോ​ടെ കി​ണ​റ്റി​ൽ വെ​ള്ള​വും ഉ​യ​ർ​ന്നു​വ​ന്നു.

കി​ണ​റ്റി​ൽ നി​ന്നും ച​ളി പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ൽ മ​റ്റ് അ​ധ്യാ​പി​ക​മാ​രും സ​ഹാ​യി​ച്ചു. സ്കൂ​ളി​ൽ സ്റ്റാ​ഫാ​യി ഏ​റെ​യും വ​നി​ത​ക​ളാ​ണ്. കി​ണ​ർ ശു​ചീ​ക​രി​ക്കാ​നി​റ​ങ്ങി​യ ടീ​ച്ച​ർ​മാ​രെ സ്കൂ​ളി​ലെ​ത്തി​യ നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും എ.​ഇ.​ഒ​യും പ്ര​ശം​സി​ച്ചു. സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ അ​ധ്യാ​പി​ക​യാ​യ ഷി​ൽ​ജ പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്.

ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് റോ​ഡി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ഷി​ൽ​ജ​യു​ടെ ഭ​ർ​ത്താ​വ് രാ​ജേ​ഷ് ഗ​ൾ​ഫി​ലാ​ണ്. ര​ണ്ടു മ​ക്ക​ളു​ണ്ട്. ധ​ന്യ സ്കൂ​ളി​ലെ സ്ഥി​രം അ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ് ജോ​ജി​ത് ക​രി​യാ​ത്ത​ൻ​കാ​വി​ൽ വ്യാ​പാ​രി​യാ​ണ്. ഒ​രു മ​ക​നു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha