ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഇന്ത്യ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ കീരിടം സ്വന്തമാക്കിയത്. 46-ാം മിനിറ്റില്‍ ക്യാപ്റ്റൻ ഛേത്രിയും 66-ാം മിനിറ്റില്‍ ലാല്യൻസ്വാല ചാങ്‌തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്‌തെ മത്സരത്തിലെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനിറ്റിലെ തകര്‍പ്പൻ പ്രകടനം ഇഗോര്‍ സ്റ്റിമാക്കിന്റെ കുട്ടികള്‍ക്ക് കപ്പ് സമ്മാനിച്ചു. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ സമ്ബൂര്‍ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.

രണ്ടാം പകുതിയിലാണ് ഇന്തയ രണ്ട് ഗോളും നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇന്ത്യയ്‌ക്ക് തന്നെയായിരുന്നു മുൻതൂക്കം. എന്നാല്‍ രണ്ടാം പകുതിയില്‍ ടീം ആക്രമണം കടുപ്പിച്ചു. ഇതിന് വൈകാതെ ഫലം കാണുകയും ചെയ്തു. രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ഇന്ത്യ ലീഡ് പിടിച്ചു. ഛാങ്‌തെയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍ വന്നത്. നായകൻ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റില്‍ ഛാങ്‌തെ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. മഹേഷിന്റെ പാസ്സില്‍ നിന്നാണ് ആ ഗോള്‍ വന്നത്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്ത ഛാങ്‌തെ തന്നെയാണ് കളിയിലെ കേമനായത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ് മധ്യനിരയിലും ആഷിഖ് കരുണിയൻ മുന്നേറ്റ നിരയിലും ഇന്ത്യക്കായി ഫൈനലില്‍ കളിക്കളത്തില്‍ ഇറങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha