വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ; രണ്ടാംപ്രതി അബിന്‍.സി.രാജ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്‌.എം കോളേജിൽ എം-കോം പ്രവേശനം നേടിയെന്ന കേസിലെ രണ്ടാംപ്രതി കസ്റ്റഡിയില്‍. കായംകുളം കണ്ടല്ലൂർ സ്വദേശി അബിൻ.സി.രാജാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്.

മാലിദ്വീപിലേക്ക്‌ കടന്ന അബിന്‍ അവിടെനിന്ന്‌ ചെന്നൈയിലേക്ക്‌ പോയി. തിങ്കൾ രാത്രി ചെന്നൈയിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതോടെ കായംകുളം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അബിനുമായി പൊലീസ്‌ കായംകുളത്തേക്ക്‌ തിരിച്ചു. കായംകുളം ഡി.വെെ.എസ്‌.പി ജി പ അജയ്നാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്. ഒന്നാംപ്രതി നിഖില്‍ തോമസ് കഴിഞ്ഞ വെള്ളിയാഴ്‌ച പിടിയിലായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ്‌ നിഖിൽ തരപ്പെടുത്തിയത്‌ അബിൻവഴിയാണ്‌. പ്രതിഫലമായി നിഖിൽ രണ്ടുലക്ഷം രൂപ അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് നൽകിയ തെളിവ്‌ പൊലീസിന്‌ ലഭിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha